Posted On
date_range Updated On
date_range സിനിമാപ്രേമികളുടെ കൂട്ടായ്മ നിലവില്‍ വന്നു
മസ്കത്ത്: സിനിമാ പ്രസിദ്ധീകരണമായ 24 ഫ്രെയിംസ് റീഡേഴ്സ് ഫോറം ഒമാന്‍ ചാപ്റ്ററിന്‍െറ പ്രഥമ ജനറല്‍ബോഡിയോഗം നടന്നു. വാദി കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഒമാനിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകനും നടനുമായ ബിജു വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ബിജു വര്‍ഗീസ്, ഉദയന്‍ മൂടാടി, സുനില്‍കുമാര്‍ കൃഷ്ണന്‍ നായര്‍, പ്രകാശ് വി. നായര്‍, രാജീവ് മഹാദേവ് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ 24 ഫ്രെയിംസിന്‍െറ വായനാവേദി എന്നതിലുപരിയായി പ്രവാസച്ചുമടില്‍ കലാജീവിതം അവസാനിപ്പിക്കേണ്ടി വന്ന പ്രതിഭകളെ കണ്ടത്തൊനും വീണ്ടെടുക്കാനും പുത്തന്‍ പ്രതിഭകള്‍ക്ക് വേദികള്‍ ഒരുക്കുകയുമാണ് കൂട്ടായ്മ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതോടൊപ്പം ചലച്ചിത്ര മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രായോഗിക പരിശീലന ക്യാമ്പുകളും ഫിലിം ഫെസ്റ്റുകളും എക്സിബിഷനുകളും സംഘടിപ്പിക്കും. സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍ കൂട്ടായ്മയുടെ മാര്‍ഗനിര്‍ദേശകനായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.