Posted On
date_range Updated On
date_range യാത്രയയപ്പ് നല്‍കി
മസ്കത്ത്: എട്ടുവര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സൊഹാര്‍ കെ.എം.സി.സി പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ മലയിലിന് യാത്രയയപ്പ് നല്‍കി. സൊഹാര്‍ അഹ്മദ് ദാവൂദ് കമ്പനി, അല്‍ വാദി ഇന്‍റര്‍ നാഷനല്‍ എന്നിവയില്‍ കഴിഞ്ഞ എട്ടു വര്‍ഷമായി സേവനം അനുഷ്ഠിച്ച ബഷീര്‍ ഖത്തറിലും പ്രവാസജീവിതം നയിച്ചിട്ടുണ്ട്. യോഗത്തില്‍ കെ.എം.സി.സി പ്രസിഡന്‍റ് ടി.സി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.യൂസുഫ് സലീം അനുമോദന പ്രഭാഷണം നടത്തി. ട്രഷറര്‍ അഷ്റഫ് കേളോത്ത് ഉപഹാരം സമര്‍പ്പിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി വി.പി. അബ്ദുല്‍ ഖാദിര്‍ തവനൂര്‍,വൈസ് പ്രസിഡന്‍റ് പി.ടി.പി ഹാരിസ് കക്കാട്, സെക്രട്ടറി ഹസന്‍ ബാവ ദാരിമി , എം.ടി. അബ്ദുല്‍ റഹ്മാന്‍, കെ.വി നിഷാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.