നന്മ മലയാളി അസോസിയേഷന്‍  സാംസ്കാരിക സംഗമം

മസ്കത്ത്: നന്മ മലയാളി അസോസിയേഷന്‍െറ നേതൃത്വത്തില്‍ മുദൈബിയില്‍ സാംസ്കാരിക സംഗമവും ക്രിസ്മസ്-പുതുവത്സര ആഘോഷവും നടന്നു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, മുദൈബി പാര്‍ലമെന്‍റ് അംഗം ശൈഖ് ഹമ്ദുന്‍ ബിന്‍ ഹമുദ് അല്‍ഫര്‍സി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മാസ് എം.ഡി. വി.ടി. വിനോദ് ഉദ്ഘാടനം ചെയ്തു. നന്മ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് അക്ബര്‍ അധ്യക്ഷത വഹിച്ചു.  
മികച്ച സാമൂഹിക ഗ്രൂപ്പിനുള്ള അവാര്‍ഡ് നേടിയ ഒമാനിലെ ഒലിവ് ഗ്രൂപ്പിനെയും ഭാഷാപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയ അന്‍വര്‍ ഫുല്ലയെയും അംബാസഡര്‍ മൊമന്‍േറാ നല്‍കി ആദരിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് സിദ്ദീഖ് ഹസന്‍, എന്‍.ഒ. ഉമ്മന്‍, ഷാജി സെബാസ്റ്റ്യന്‍, അജിത് പനച്ചിയില്‍, സദാനന്ദന്‍, ജി.സി. ബാബു, അസ്ബുല്ല പുവാലി, ഫഖറുദ്ദീന്‍, പി.പി. ബഷീര്‍ അഹമ്മദ്, ഡോ. തോമസ്, പൃഥ്വിരാജ്, സയ്യദ് മുഹമ്മദ് അഫ്സി, അഹമ്മദ് അഫ്സി എന്നിവര്‍ പങ്കെടുത്തു. നന്മ സ്ഥാപകന്‍ അബ്ദുല്‍ അസീസ് തളിക്കുളം ആമുഖപ്രസംഗം നടത്തി. അഷ്റഫ് പയ്യോളി സ്വാഗതവും കൃഷ്ണന്‍ മലപ്പുറം നന്ദിയും പറഞ്ഞു.    
ഒമാനികള്‍ അണിനിരന്ന വാദ്യമേളങ്ങളും താലപ്പൊലിയും ഇബ്രയിലെ മലയാളി സ്ത്രീകള്‍ അവതരിപ്പിച്ച തിരുവാതിരയും വേറിട്ട കാഴ്ചയായി. ദിലീപിന്‍െറ നേതൃത്വത്തില്‍ സിനാവ് എസ്.എ.എം സ്കൂളിലെ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇഖ്ബാലിന്‍െറ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി. മലയാളം മിഷന്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തി. 
അലാ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു. ജി.എം. ഹാറൂണ്‍ റഷീദ് നേതൃത്വം നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.