ഖദറ: കാണാതായ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂങ്കുളം തേക്കുംകര പുത്തന്‍വീട്ടില്‍ നെല്‍സന്‍െറ മകന്‍ രതീഷാണ് (28) മരണപ്പെട്ടത്. ക്രിസ്മസ് രാത്രി സുവൈഖിന് ശേഷമുള്ള ഹബ്ബയില്‍ രതീഷ് സഞ്ചരിച്ച ടാക്സി കാര്‍ മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. വാഹനമോടിച്ച ഒമാനി തല്‍ക്ഷണം മരിച്ചിരുന്നു. മാരകമായി മുറിവേറ്റ രതീഷിനെ റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 26ന് പുലര്‍ച്ചെ നാലോടെ മരിച്ചു.
സഹയാത്രികനായിരുന്ന ബംഗാളിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. സുവൈഖ് ഖദറയിലെ അലൂമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന രതീഷിനെ കാണാനില്ളെന്ന വാര്‍ത്ത ഗള്‍ഫ് മാധ്യമം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. ക്രിസ്മസ് ദിവസം ഖദറയിലുള്ള സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞാണ് പോയത്. തൊട്ടടുത്ത മുറിയിലുള്ള സുഹൃത്തിനോട് രാത്രി ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നുപറഞ്ഞിരുന്നു. 25ന് രാത്രി 9.30ന് സുഹൃത്ത് വിളിച്ചപ്പോള്‍ അരമണിക്കൂറിനുള്ളില്‍ ഖദറയില്‍ എത്തുമെന്നാണ് പറഞ്ഞത്. രാത്രി 11.30 ആയിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു.
രാവിലെ കാണാതിരുന്നതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ്ഓഫ് ആയിരുന്നു. തുടര്‍ന്ന്, സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടത്തെിയത്. മബേലയിലുള്ള സുഹൃത്തിനെ സന്ദര്‍ശിച്ച് മടങ്ങിവരവേയാണ് അപകടമുണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് രതീഷിന്‍െറ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മറ്റൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇയാള്‍ മുസന്നയില്‍ ഇറങ്ങിയിരുന്നു. നിര്‍ധന കുടുംബത്തിന്‍െറ ആശ്രയമായിരുന്നു രതീഷ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ മാത്രമേ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
തുടര്‍ന്ന്, മറ്റു നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.