മസ്കത്ത്: റോഡിന്‍െറ ഷോള്‍ഡര്‍ ഉപയോഗിക്കുന്നവര്‍ക്കും മഞ്ഞവര മുറിച്ചുകടക്കുന്നവര്‍ക്കും 48 മണിക്കൂര്‍ തടവുശിക്ഷ ലഭിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) മുന്നറിയിപ്പ് നല്‍കി.
റോഡുകളുടെ പാര്‍ശ്വങ്ങളില്‍ മഞ്ഞവരയില്‍ വേര്‍തിരിച്ചഭാഗം വാഹനങ്ങള്‍ക്ക് അടിയന്തര പാര്‍ക്കിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ളതാണ്. ആംബുലന്‍സുകള്‍ക്കും മറ്റും കടന്നുപോകാനും ഈഭാഗം ഉപയോഗിക്കുന്നു. എന്നാല്‍, ചില വാഹന ഉടമകള്‍ ഗതാഗതക്കുരുക്കും തിരക്കും ഒഴിവാക്കാന്‍ റോഡിന്‍െറ പാര്‍ശ്വഭാഗത്തുകൂടി യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതായി ആര്‍.ഒ.പി പറഞ്ഞു. ഇത് ഗതാഗത നിയമലംഘനമായി പരിഗണിക്കും. പാര്‍ശ്വറോഡുകളില്‍ യാത്ര ചെയ്യുന്നതും വരികള്‍ മാറിക്കൊണ്ടിരിക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
ഇത്തരക്കാര്‍ റോഡില്‍ കുടുങ്ങുകയും മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. തിരക്ക് മറികടക്കാന്‍ പാര്‍ശ്വലൈനുകള്‍ ഉപയോഗിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശങ്ങള്‍ വന്നിരുന്നു. എല്ലാവരും ക്ഷമ കാണിക്കണമെന്നും അവരുടെ നിരയില്‍തന്നെ തുടരണമെന്നും ഇത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായിക്കുമെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി.
യാത്ര ചെയ്യുന്ന എല്ലാവരും തിരക്കുള്ളവരാണെന്നും മറ്റുള്ളവരുടെ തിരക്കുകളെ പറ്റിയും ചിന്തിക്കണമെന്നുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.