അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള   വീട്ടുജോലിക്കാര്‍ക്ക് വിസ നിയന്ത്രണം

മസ്കത്ത്: അഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വീട്ടുജോലിക്കാര്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. ഇത്യോപ്യ, കെനിയ, സെനഗാള്‍, പാപ്വന്യൂഗിനി, കാമറൂണ്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീട്ടുജോലിക്ക് വിസ നല്‍കില്ളെന്ന് ആര്‍.ഒ.പി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ജനുവരി 31ന് നിലവില്‍വന്നതായി ആര്‍.ഒ.പിയിലെ റാഷിദ് അല്‍ അബ്രി പറഞ്ഞു. ചില രാജ്യങ്ങളില്‍നിന്നുള്ള പകര്‍ച്ചവ്യാധികള്‍ രാജ്യത്തത്തെുന്നത് തടയാനാണ് നടപടി. അതേസമയം, ഈ രാജ്യങ്ങളില്‍നിന്ന് നിലവില്‍ ഒമാനില്‍ ജോലി ചെയ്യുന്ന വീട്ടുജോലിക്കാര്‍ക്ക് അതേ സ്പോണ്‍സറുടെ കീഴില്‍ കരാര്‍ പുതുക്കാം. അതേസമയം, ഒമാനിലേക്ക് വീട്ടുജോലിക്ക് ആളെ അയക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്തോനേഷ്യന്‍ എംബസി അറിയിച്ചു. വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൂടുതലായി അയക്കാമെന്നുള്ള തീരുമാനത്തിന്‍െറ ഭാഗമായാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.