Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനാഘോഷം: മൂന്നു മുന്‍ സൈനികരെ ആദരിച്ചു
ജഅ്ലാന്‍ ബനീ ബൂഅലി: ജഅ്ലാന്‍ ബനീ ബൂഅലി ഇന്ത്യന്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി നടന്ന പരിപാടിയില്‍ മൂന്നു മുന്‍സൈനികരെ ആദരിച്ചു. കേണല്‍ പി.കെ. കുമാര്‍, ഡോ. ശ്യാംദേവ്, ഡോ. രൂപ്കുമാര്‍ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. എസ്.എം.സി പ്രസിഡന്‍റ് റിസ്വാന്‍ മാലിക്, പ്രിന്‍സിപ്പല്‍ അനാമിക മാലിക്ക്, എസ്.എം.സി ട്രഷറര്‍ ഫക്രുദ്ദീന്‍, മുന്‍ എസ്.എം.സി അംഗം വില്‍സണ്‍ മാത്യു, ശാഫി, വിദ്യാറാണി എന്നിവര്‍ സംസാരിച്ചു. രശ്മി സനല്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.