മസ്കത്ത്: ഒമാന്‍ സര്‍ക്കാര്‍ ഗതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഗതാഗത നിയമങ്ങള്‍ ശക്തമാക്കിയതോടെ റോഡ് അപകടങ്ങള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയമങ്ങള്‍ കുറച്ചുകൂടി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ചുവപ്പ് സിഗ്നല്‍ മുറിച്ചുകടക്കുന്നതടക്കമുള്ള ഗതാഗത നിയമലംഘനങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ചതോടെ റോഡപകടങ്ങള്‍ മുന്‍ വര്‍ഷത്തെക്കാള്‍ 37 ശതമാനം കുറഞ്ഞതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും ഒമാനില്‍ റോഡപകടങ്ങളില്‍ ദിവസവും ശരാശരി രണ്ടുപേരുടെ ജീവന്‍ പൊലിയുന്നതായാണ് നിലവിലെ കണക്കുകള്‍. റോഡപകടങ്ങളില്‍ മരിച്ച നിരവധിപേരുടെ കുടുംബങ്ങള്‍ പ്രയാസത്തില്‍ കഴിയുകയാണ്. പല കുടുംബങ്ങളുടെയും പ്രധാന അത്താണികളാണ് റോഡപകടങ്ങള്‍ക്ക് ഇരയായത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ഇപ്പോള്‍ ആശുപത്രികളിലും വീടുകളിലുമായി നരകയാതന അനുഭവിക്കുകയാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാത്തവരും കുടുംബത്തിന് ഭാരമായവരും നിരവധിയുണ്ട്. അടുത്തിടെ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിക്ക് സമീപമുണ്ടായ ദാരുണമായ അപകടത്തില്‍ റോയല്‍ ഒമാന്‍ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരും രണ്ട് മലയാളികളുമടക്കം അഞ്ചുപേരാണ് മരിച്ചത്.
അപകടങ്ങള്‍ക്ക് പ്രധാനകാരണം അമിത വേഗതയും അശ്രദ്ധമായി വാഹനമോടിക്കലുമാണെന്ന് അധികൃതര്‍ നേരത്തെ കണ്ടത്തെിയിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു ജനസമ്പര്‍ക്ക പരിപാടിയില്‍ റോഡപകടത്തില്‍പെട്ട കുടുംബത്തിലെ ചില അംഗങ്ങള്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന് മുന്നില്‍ സങ്കടം ബോധിപ്പിച്ചിരുന്നു. വിഷയം ഗൗരവമായി പഠിക്കാന്‍ സുല്‍ത്താന്‍ അന്നുതന്നെ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഒമാന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ നേതൃത്വത്തില്‍ ഒൗഖാഫ് മന്ത്രാലയം ബോധവത്കരണ പരിപാടികള്‍ നടത്തിയിരുന്നു. ഒമാന്‍ ടി.വിയും മറ്റ് വാര്‍ത്താ മാധ്യമങ്ങളും ഉപയോഗപ്പെടുത്തിയായിരുന്നു ബോധവത്കരണം. റോയല്‍ ഒമാന്‍ പൊലീസും നിരവധി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഒമാന്‍ ട്രാഫിക് വാരമടക്കമുള്ളവ ഇതിലുള്‍പ്പെടും.
ഇതിന്‍െറ ഭാഗമായാണ് ചുവപ്പ് സിഗ്നല്‍ മുറിച്ചുകടക്കുന്നവര്‍ക്ക് തടവും പിഴയും നടപ്പാക്കിയത്. രണ്ടുദിവസം തടവും 50 റിയാല്‍ പിഴയുമായിരുന്നു ആദ്യ കാലങ്ങളില്‍ ശിക്ഷ. എന്നാല്‍, നിയമം നടപ്പാക്കുന്നതില്‍ വേണ്ടത്ര കാര്‍ക്കശ്യമില്ലാത്തതിനാല്‍ അപകടങ്ങള്‍ക്ക് വലിയ കുറവുണ്ടായിരുന്നില്ല. എന്നാല്‍, അടുത്തിടെയാണ് സിഗ്നല്‍ മുറിച്ചുകടക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവും പിഴയും എന്ന ശിക്ഷ നടപ്പില്‍വന്നത്. ഇതിന്‍െറ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യയുള്ള കാമറകള്‍ എല്ലാ സിഗ്നലുകളിലും സ്ഥാപിക്കുകയും ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതില്ലാത്ത സംവിധാനമാണ് അധികൃതര്‍ സജ്ജമാക്കിയത്.
നിയമം കര്‍ശനമായി നടപ്പാക്കാനും അധികൃതര്‍ രംഗത്തത്തെിയതോടെ ചുവപ്പ് സിഗ്നല്‍ കാണുന്നതുപോലും വാഹനമോടിക്കുന്നവര്‍ക്ക് പേടിയായിത്തുടങ്ങി. ഇതോടെ പല സ്വദേശികളും വിദേശികളും പച്ച സിഗ്നല്‍ അവസാനിക്കുന്നതിനുമുമ്പുതന്നെ വാഹനം നിര്‍ത്തുകയും മഞ്ഞ സിഗ്നലില്‍ കടക്കാന്‍പോലും ഭയക്കുകയും ചെയ്തു. എങ്കിലും അപകടം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ഒമാന്‍ ഭരണാധികാരി ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ച് പുതിയ ഉത്തരവിറക്കിയത്. അടുത്തമാസം നാലുമുതലാണ് നിയമം നടപ്പാവുക. കര്‍ശനമായ ശിക്ഷാ വ്യവസ്ഥകളുള്‍ക്കൊള്ളുന്നതാണ് പുതിയ ഉത്തരവ്.
വാഹന മോടിക്കുന്നതിനിടെ ഫോണ്‍ ചെയ്യുന്നതടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടവും പിഴയും ലഭിക്കുന്നതാണ് പുതിയ ഉത്തരവ്. അപകടങ്ങള്‍ വിതക്കുന്ന അമിത വേഗക്കാര്‍ക്കും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും കഠിനമായ ശിക്ഷയാണ് നിയമത്തിലുള്ളത്. ശിക്ഷ കര്‍ശനമായി നടപ്പാക്കുന്നതോടെ ഒമാന്‍ റോഡുകള്‍ സുരക്ഷിതവും രക്തരഹിതവുമാകുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.