മസ്കത്ത്: കര്‍ശനശിക്ഷ വ്യവസ്ഥചെയ്യുന്ന ഗതാഗത നിയമഭേദഗതിക്ക് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തിമ അംഗീകാരം നല്‍കി. റോയല്‍ ഡിക്രി 38/2016 പ്രകാരമാണ് നിലവിലുള്ള ഗതാഗത നിയമത്തിന്‍െറ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്ത് സുല്‍ത്താന്‍ ഉത്തരവിട്ടത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് പുതിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് പിടിക്കപ്പെട്ടാല്‍ പിഴ മാത്രം നല്‍കിയാല്‍ മതി. എന്നാല്‍, ഭേദഗതി പ്രകാരം പിടിക്കപ്പെടുന്നവര്‍ 300 റിയാല്‍ പിഴക്കും ഒരു മാസം മുതല്‍ രണ്ടുവര്‍ഷം വരെ നീളുന്ന തടവിനും അര്‍ഹനാണ്. മൊബൈല്‍ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളും അപകട സാധ്യതകളും വിലയിരുത്തിയാകാം തടവിന്‍െറ ദൈര്‍ഘ്യം. ഒരുമാസത്തില്‍ നിന്ന് ഉയര്‍ത്തുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കുകയെന്ന് നിയമ വിദഗ്ധര്‍ പറയുന്നു.
വാഹനാപകടങ്ങളെ ഇനി ബോധപൂര്‍വമെന്നും അശ്രദ്ധമൂലവുമെന്ന് വേര്‍തിരിച്ചാകും നടപടികള്‍ എടുക്കുക. അശ്രദ്ധമൂലമുണ്ടാകുന്ന അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുന്ന പക്ഷം 2000 റിയാല്‍ പിഴയും മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കും.
പരിക്കിന്‍െറ ഗുരുതരാവസ്ഥക്ക് അനുസരിച്ചാകും ജയില്‍ശിക്ഷ എത്ര വേണമെന്നതില്‍ തീരുമാനമാവുക. വാഹനാപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും രാജ്യത്ത് വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗത നിയമത്തിന്‍െറ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങിയത്. ഈ വര്‍ഷമാദ്യം മജ്ലിസുശൂറയില്‍ പാസാക്കി സ്റ്റേറ്റ് കൗണ്‍സിലിലേക്ക് അയച്ച നിയമം സുല്‍ത്താന്‍െറ അംഗീകാരത്തിനായി അയച്ചിരുന്നെങ്കിലും ഭേദഗതികള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി മജ്ലിസുശൂറയിലേക്ക് തിരിച്ചയച്ചിരുന്നു. വാഹനാപകടങ്ങളില്‍ രാജ്യത്ത് ഒരു ദിവസം ശരാശരി രണ്ടുപേര്‍ മരിക്കുന്നതായാണ് ജൂണ്‍ അവസാനം വരെയുള്ള ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നത്. 2100 അപകടങ്ങളിലായി 336 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മരണസംഖ്യയില്‍ 8.4 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്.
219 സ്വദേശികളും 117 വിദേശികളുമാണ് ജൂണ്‍ അവസാനം വരെയുള്ള അപകടങ്ങളില്‍ മരിച്ചത്. വിദേശികളുടെ മരണത്തില്‍ 17 ശതമാനത്തിന്‍െറ വര്‍ധനവുണ്ട്. പരിക്കേറ്റവരുടെ എണ്ണമാകട്ടെ 23.3 ശതമാനം കുറഞ്ഞ് 1410 ആയി. 55 ശതമാനം അപകടങ്ങളും രാത്രിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്തായാലും നിയമ ഭേദഗതിയോടെ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളിലും ഗതാഗത നിയമലംഘനങ്ങളിലും കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.