പിടികൂടിയ ലോബ്സ്റ്ററുകൾ
Posted On
date_range Updated On
date_range 200 കിലോ ലോബ്സ്റ്റർ പിടികൂടി
മസ്കത്ത്: അനധികൃതമായി ലോബ്സ്റ്റർ (കൊഞ്ച്) പിടികൂടിയതിനെതിരെ നടപടിയുമായി അധികൃതർ. ദോഫാർ ഗവർണറേറ്റിൽ കൃഷി, മത്സ്യ, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 200 കിലോക്കടുത്ത് ലോബ്സ്റ്ററാണ് പിടികൂടിയത്. ധാൽകൂത്ത് പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ 149 കിലോ ലോബ്സ്റ്റർ പിടിച്ചെടുത്തു. റെയ്സത്തിൽനിന്ന് 46 കിലോയുമാണ് കണ്ടുകെട്ടിയത്. സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റർ പിടിച്ചതിന് നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.