സുഹാറിൽ ബസ് മറിഞ്ഞ് 18 പേർക്ക് പരിക്ക്

മസ്കത്ത്: വടക്കൻ ബാത്തിന പ്രവിശ്യയിലെ സുഹാർ ഫലജ് അൽ ഖബൈലിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷാപ്രവർത്തകരും ആംബുലൻസ് സംഘവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവർക്ക് സംഭവസ്ഥലത്തുനിന്ന് തന്നെ ആവശ്യമായ അടിയന്തിര വൈദ്യസഹായം നൽകിയ ശേഷം കൂടുതൽ ചികിത്സക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.

Tags:    
News Summary - 18 injured as bus overturns in Suhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.