കുവൈത്ത് ഫുട്ബാൾ ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: അടുത്ത വർഷം ചൈനയിൽ നടക്കുന്ന യൂത്ത് ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങൾക്കായി കുവൈത്ത് ശനിയാഴ്ച കളത്തിലിറങ്ങുന്നു. രാത്രി 8.30ന് കുവൈത്തിൽ നടക്കുന്ന മത്സരത്തിൽ വടക്കൻ മരിയാന ദ്വീപ് ആണ് എതിരാളി. യോഗ്യത മത്സരത്തിൽ ഗ്രൂപ് സിയിൽ കുവൈത്തിനൊപ്പം യു.എ.ഇ, ലബനാൻ, ദക്ഷിണ കൊറിയ, വടക്കൻ മരിയാന ദ്വീപുകൾ എന്നിവയാണുള്ളത്.
തിങ്കളാഴ്ച കുവൈത്ത്, ദക്ഷിണ കൊറിയയുമായി ഏറ്റുമുട്ടും. ബുധനാഴ്ച ലബനാനെ നേരിടും. സെപ്റ്റംബർ 29ന് യു.എ.ഇക്കെതിരെയാണ് അവസാന മത്സരം. മെത്തം 45 ടീമുകളെ 10 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഇതിൽനിന്ന് ഗ്രൂപ് ജേതാക്കളും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും ഫൈനൽ റൗണ്ടിലേക്ക് മുന്നേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.