കൃത്യമായ വ്യായാമവും ഭക്ഷണ ചിട്ടകളും ആരോഗ്യകരമായ ജീവിതം രൂപപ്പെടുത്താൻ അനിവാര്യമാണ്. മനസ്സും ശരീരവും ഉണർവോടെ നിലനിർത്താനും ജീവിത ശൈലീ രോഗങ്ങളിൽ നിന്നുള്ള മോചനത്തിനും വ്യായാമം സഹായിക്കുന്നു. എന്നാൽ , ചിട്ടയോടെ ഇതിൽ ഏർപ്പെടുന്നവർപോലും റമദാനിൽ എല്ലാതരം വ്യായാമത്തിനും അവധി നൽകുന്ന പ്രവണതയുണ്ട്. വ്രതാനുഷ്ഠാനം, ക്ഷീണം, തിരക്ക് എന്നിവ മുൻനിർത്തിയാണ് പലരും ഇങ്ങനെ തീരുമാനിക്കുന്നത്.
എന്നാൽ റമദാനിൽ കുറഞ്ഞ തോതിലെങ്കിലും വ്യായാമം നിലനിർത്തുന്നതാണ് അഭികാമ്യം. പകൽ സമയത്ത് പക്ഷെ, വ്യായാമം ഉപേക്ഷിക്കുകയാണ് നല്ലത്.
ക്ഷീണം, നിർജലീകരണ സാധ്യത എന്നിവ തടയാൻ ഇത് സഹായിക്കും. നടത്തം പോലുള്ള ചെറുവ്യായാമങ്ങൾക്ക് കുഴപ്പമില്ല. ഇതും ഓരോരുത്തരുടെയും ശാരീരിക ക്ഷമതക്ക് അനുസരിച്ചായിരിക്കും. ഇഫ്താറിനു ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞ് വ്യായാമത്തിന് ഉത്തമ സമയമാണ്. വെളുപ്പിന് നോമ്പെടുക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും ചെറിയ തോതിൽ വ്യായാമം നല്ലതാണ്. എന്നാൽ, അനിവാര്യമായ സമയം ഉറക്കം ഉറപ്പുവരുത്തണം. ഉറക്കം ഉപേക്ഷിച്ച് വ്യായാമം ചെയ്താൽ അത് ദോഷം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.