Posted On
date_range Updated On
date_range ജോലി സമയത്തിൽ മാറ്റം വരുത്തി സിവിൽ സർവിസ് കമീഷൻ
കുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കു ശേഷം സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയത്തിൽ മാറ്റം വരുത്തി സിവിൽ സർവീസ് കമ്മീഷൻ. പ്രവൃത്തി സമയം പ്രതിദിനം ആറു മണിക്കൂറാക്കി കുറച്ചു.
ഓഫീസുകളിലെ ജീവനക്കാരുടെ സാന്നിധ്യം 30 ശതമാനമായും പരിമിതപ്പെടുത്തി. ഓഫിസുകളിൽ റൊട്ടേഷൻ സംവിധാനം നടപ്പിലാക്കുകയും ആവശ്യമായിടത്ത് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വൈകുന്നേര ഷിഫ്റ്റുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുമെന്നും അറിയിച്ചു. പെരുന്നാൾ അവധി കഴിഞ്ഞ് അടുത്ത ദിവസം മുതൽ പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരും. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.