ന​മാ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ യ​മ​നി​ലെ കു​ട്ടി​ക​ൾ​ക്കൊ​പ്പം

യമൻ... 'കുവൈത്ത് നിങ്ങൾക്കരികിലുണ്ട്'

കുവൈത്ത് സിറ്റി: സംഘർഷംമൂലം ദുരിതംപേറുന്ന യമനിൽ കുവൈത്ത് ചാരിറ്റി സംഘടനയുടെ ആശ്വാസ നടപടികൾ. കുവൈത്ത് ചാരിറ്റബ്ൾ നമാ ഇൻസ്റ്റിറ്റ്യൂഷനാണ് സേവനപ്രവർത്തനങ്ങൾ നടത്തുന്നത്. യമനിലെ മാരിബ് ഗവർണറേറ്റിൽ സംഘടന നേത്രരോഗ രോഗികൾക്കായി മെഡിക്കൽ ഷെൽട്ടർ സ്ഥാപിക്കുകയും കുടിയിറക്കപ്പെട്ടവർക്ക് ഭക്ഷണവും ബാഗുകളും വിതരണം ചെയ്തു. 'കുവൈത്ത് നിങ്ങൾക്കരികിലുണ്ട്' എന്ന പേരിലാണ് പ്രവർത്തനങ്ങൾ.

കുവൈത്തിലെ ചാരിറ്റബ്ൾ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം പദ്ധതികൾ വലിയ പ്രാധാന്യമുള്ളതാണെന്ന് മാരിബ് ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല അൽ ബേക്കർ പറഞ്ഞു. കുവൈത്തിലെ സ്ഥാപനങ്ങൾ യമൻ ജനതക്കു നൽകുന്ന പിന്തുണക്ക് അമീർ, സർക്കാർ, ജനങ്ങൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം പദ്ധതികൾ ദാരിദ്ര്യം തടയുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനും കുടിയിറക്കപ്പെട്ടവരുടെയും ഭവനരഹിതരുടെയും യുദ്ധം ബാധിച്ചവരുടെയും ദുരിതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യക്കിറ്റുകൾ അയ്യായിരത്തോളം പേർക്കു വിതരണം ചെയ്തതായും എട്ടു പ്രധാന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്നവയാണ് കിറ്റുകളെന്നും നമാ റിലീഫ് വകുപ്പ് മേധാവി ഖാലിദ് അൽഷംരി പറഞ്ഞു. കുടിയിറക്കംമൂലം ദുഷ്‌കര ജീവിതസാഹചര്യങ്ങൾ നേരിടുന്ന യമനികളുടെ ദുരിതങ്ങൾ ലഘൂകരിക്കാനാണ് ഈ സഹായം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷണവും പാർപ്പിടവും പോലുള്ള നിരവധി പദ്ധതികൾ നമാ യമനിൽ നടത്തിയിട്ടുണ്ടെന്ന് ഡയറക്‌ട് എയ്ഡ് മേധാവി മലൈ അൽ അസൂസി പറഞ്ഞു.

Tags:    
News Summary - Yemen... 'Kuwait is with you'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.