ഖ​ത്ത​റി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും സം​ഘ​വും

ലോകകപ്പ് ഉദ്ഘാടനം; കുവൈത്ത് കിരീടാവകാശി പ​ങ്കെടുത്തു

കുവൈത്ത് സിറ്റി: ഖത്തറിൽ തിരശ്ശീലയുയർന്ന ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിലെ ഉദ്ഘാടന വേദിയിൽ സാന്നിധ്യമായി കുവൈത്തും. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.

ഞായറാഴ്ച ഖത്തറിലെത്തിയ കിരീടാവകാശിയെയും സംഘത്തെയും ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയും ഖത്തറിലെ കുവൈത്ത് അംബാസഡർ ഖാലിദ് ബദർ അൽ മുതൈരിയും ചേർന്ന് സ്വീകരിച്ചു.

Tags:    
News Summary - World Cup Inauguration; The Crown Prince of Kuwait participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.