നിതിൻ ജി. മോഹൻ, ശാലു ശശിധരൻ, രാധാകൃഷ്ണൻ
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ഫഹാഹീൽ യൂനിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. സൻകീർത്ത് രാജേഷ് പ്രാർഥന ഗാനം ആലപിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ, കെ. വിജയൻ, ചന്ദ്രു പറക്കോട്, ഹരി ശ്രീനിലയം, അനീജ രാജേഷ്, അജിത എം. ആർ, അഞ്ജന ടി. പി എന്നിവർ ആശംസകൾ നേർന്നു. ഫഹാഹീൽ യൂനിറ്റ് മുൻ കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും ഫഹാഹീൽ യൂനിറ്റ് പുതിയ കൺവീനർ നിതിൻ ജി. മോഹൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: നിതിൻ ജി. മോഹൻ (കൺ.), ശാലു ശശിധരൻ (സെക്ര.), പി. എം. രാധാകൃഷ്ണൻ (ട്രഷ.), വിഷ്ണു വിശ്വനാഥൻ (ജോ.കൺ.), മോഹനൻ വാഴക്കുളം (ജോ.സെക്ര.), ദിനേഷ് ചന്ദു വി. (ജോ.ട്രഷ.), ഷിബു പി. പ്ലാവിടത്തിൽ, അഖിൽ ടി. കെ, ഷിബിൻ കെ. മോഹൻ, സനിൽ ഇ.കെ, ഗിരീഷ് ഗോപൻ, മനോഷ് കുമാർ പി, ബിജു വി.ബി ആചാരി (എക്സിക്യൂട്ടിവ് കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.