വോയ്സ് കുവൈത്ത് സംഘടിപ്പിച്ച ഋഷിപഞ്ചമി ആഘോഷം പി.ജി. ബിനു ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു
കുവൈത്ത് സിറ്റി: വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയുടെ സാംസ്കാരിക സമ്മേളനം ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. വനിത വേദി പ്രസിഡന്റ് സരിത രാജൻ, വനിത വേദി ജനറൽ സെക്രട്ടറി എസ്. സുമലത, ഫഹാഹീൽ യൂനിറ്റ് കൺവീനർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി നിതിൻ ജി. മോഹൻ എന്നിവർ സംസാരിച്ചു. വി.കെ. സജീവ്, ജോയ് നന്ദനം, ടി.കെ. റെജി, സരിത രാജൻ, സൻകീർത്ത് രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ‘രാഗലയാമൃതം’ സംഗീത പരിപാടി അരങ്ങേറി. ഏരിയ കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. കേന്ദ്ര ഓർഗനൈസിങ് സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ സ്വാഗതവും കേന്ദ്ര ആർട്സ് സെക്രട്ടറി ജോയ് നന്ദനം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.