വിശ്വബ്രഹ്മം കുവൈത്ത് ഉല്ലാസയാത്രയിലെ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിശ്വകർമചരുടെ കൂട്ടായ്മയായ വിശ്വബ്രഹ്മം കുവൈത്ത് കടലിലൂടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. സാൽമിയ മറീന ബീച്ചിൽ നിന്നും തുടങ്ങിയ ബോട്ട് യാത്രയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
പ്രസിഡന്റ് സുമേഷ് സുധാകരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുരളീധരൻ പോരേടം ആശംസ നേർന്നു.ജനറൽ സെക്രട്ടറി ജോഷി ബാലൻ സ്വാഗതവും അനിൽ ആചാരി നന്ദിയും പറഞ്ഞു. വിശ്വബ്രഹ്മം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ പ്രോഗ്രാമിന് മികവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.