കുവൈത്ത് സിറ്റി: ഇന്ത്യയിൽ നടക്കുന്ന മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾക്കും പ്രവാചക നിന്ദക്കുമെതിരെ കുവൈത്ത് ഭരണകൂടവും ലോകസമൂഹവും സമ്മർദ്ദം ചെലുത്തണമെന്ന് കുവൈത്ത് പാർലമെന്റിലെ 30 അംഗങ്ങൾ ഒപ്പിട്ട പ്രസ്താവന. പ്രവാചക നിന്ദക്കെതിരെ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ച് നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്തുന്ന സ്ഥിതിയുണ്ട്. ഇതിനെതിരെ നയതന്ത്ര, സാമ്പത്തിക, മാധ്യമ സമ്മർദ്ദം ചെലുത്താനാണ് ഇഖ്‍വാനി, സലഫി ധാരയിലുള്ള കുവൈത്ത് എം.പിമാർ ആവശ്യപ്പെട്ടത്. ഉസാമ അൽ ഷാഹീൻ, ഡോ. ഹമദ് അൽ മതർ, ഡോ. അബ്ദുല്ല തുറൈജ്, നാസർ ദൂസരി, സഅദൂൻ ഹമ്മാദ്, ഖാലിദ് അൽ ഇൻസി, ഖലീൽ സാലിഹ്, ഡോ. ഹിഷാം സാലിഹ്, മസാഇദ് അബ്ദുറഹ്മാൻ, അദ്നാൻ അബ്ദുസ്സമദ്, ഡോ. ഹമൂദ് അൽ ആസിമി, ഡോ. സാലിഹ് അൽ മുതൈരി, ഫായിസ് അനാം, മുബാറക് അൽ ഹജ്റുഫ്, ഖാലിദ് ൽ ഉതൈബി, സഊദ് അബൂസായിബ്, അഹ്മദ് അൽ ആസിമി, മുഹന്നദ് അൽ സായർ, ശുഐബ് അൽ മുവൈസിരി, ഡോ. അബ്ദുൽ അസീസ് അൽ സഖാബി, ഫാരിസ് അൽ ഉതൈബി, താമിർ സുവൈത്, ഡോ. അബ്ദുൽ കരീം അൽ കൻദരി, സൈഫി മുബാറക് സൈഫി, ഹംദാൻ അൽ ആസിമി, മുഹൽഹൽ അൽ മുദഫ്, ഡോ. ഹസൻ ജൗഹർ, ബദർ അൽ ഹുമൈദി, അബ്ദുല്ല ജാസിം അൽ മുദഫ് എന്നീ എം.പിമാരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.