സുരക്ഷ പരിശോധനയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ അധികൃതർ കൊണ്ടുപോകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ-അഹ്മദില് നടത്തിയ ഗതാഗത, സുരക്ഷ പരിശോധന കാമ്പയിനിൽ 981 നിയമലംഘനങ്ങൾ കണ്ടെത്തി. 27 വാഹനങ്ങളും രണ്ടു മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായി അധികൃതര്‍ പറഞ്ഞു. ഗുരുതര നിയമലംഘനം നടത്തിയ പത്തുപേരെ കസ്റ്റഡിയിലെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ച കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു.
റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പഴുതടച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് പൊലീസ് പരിശോധന. രാജ്യത്ത് റോഡപകടങ്ങൾ കുറക്കാൻ അധികൃതർ കൃത്യമായി ഇടപെട്ടുവരികയാണ്. നിയലംഘകർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടി കർശനമാക്കിയിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമം ലംഘിക്കുന്ന വാഹനങ്ങളും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നതായി കണക്കാക്കുന്നു. നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ കാമറകൾ സ്ഥാപിച്ചതും ഗുണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.