കൊ​ല്ലം ടി.​കെ.​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഓ​ണാ​ഘോ​ഷം ജാ​സി ഗി​ഫ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആവേശമായി 'വരവേൽപ്' ഓണാഘോഷം

കുവൈത്ത് സിറ്റി: കുവൈത്ത് എൻജിനീയേഴ്‌സ് ഫോറത്തിന്റെ ഭാഗമായ കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥി സംഘടന ഓണാഘോഷം സംഘടിപ്പിച്ചു.ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 'വരവേൽപ്-2022' പരിപാടി സംഗീതജ്ഞനും ഗായകനുമായ ജാസി ഗിഫ്റ്റ് ഉദ്ഘാടനം ചെയ്തു. ജാസി ഗിഫ്റ്റ്, പ്രസിഡന്റ് ബിജു ആന്റണി, ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, പ്രോഗ്രാം കൺവീനർ ജമീൽ ജമാലുദ്ദീൻ, കെ.ഇ.എഫ് ജനറൽ കൺവീനർ അഫ്സൽ അലി എന്നിവർ ദീപം കൊളുത്തി.

കുവൈത്തിലെ കേരള എൻജിനീയറിങ് കോളജുകളുടെ പൂർവ വിദ്യാർഥി സംഘടന അംഗങ്ങൾ തമ്മിലുള്ള തിരുവാതിര, നാടൻപാട്ട്, ഓണപ്പൂക്കളം, പായസ പാചകം, ലേഖന- ചിത്രരചന മത്സരം സംഘടിപ്പിച്ചു. തൃശൂർ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഘടന ഓവറോൾ ചാമ്പ്യൻഷിപ് നേടി. ഓണസദ്യ, മാവേലി, പുലികളി, പഞ്ചവാദ്യം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. 

Tags:    
News Summary - 'Varavelp' Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.