തിങ്കളാഴ്ച കുവൈത്തിൽ അനുഭവപ്പെട്ട പൊടിക്കാറ്റ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ് തിങ്കളാഴ്ചയും തുറമുഖത്തിെൻറ പ്രവർത്തനത്തെ ബാധിച്ചു. കാഴ്ച പരിധി കുറഞ്ഞതിനാലാണ് ശുവൈഖ്, ശുഐബ, ദോഹ തുറമുഖങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നത്. അതേസമയം നിലവിലെ കാലാവസ്ഥ വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ല.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വിസുകള്‍ സാധാരണഗതിയില്‍ തുടരുന്നുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് അറിയിച്ചു.
വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാലും കോവിഡ് കാല യാത്രനിയന്ത്രണങ്ങളും കാരണം വിരലിലെണ്ണാവുന്ന വിമാന സർവിസുകൾ മാത്രമാണുള്ളത്.
ശനിയാഴ്ച മുതൽ രാജ്യത്ത് ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച മുതൽ കാലാവസ്ഥ സാധാരണ നിലയിലേക്ക് വന്നുതുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് കറാം പറഞ്ഞു. ആളുകൾ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.