കുവൈത്ത് സിറ്റി: ഖത്തറുമായി ബന്ധപ്പെട്ട ജി.സി.സി പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര ചർച്ചകൾക്കായി െഎക്യരാഷ്ട്ര സഭയുടെ രാഷ്ട്രീയകാര്യ തലവൻ ജെഫ്രി ഫെൽറ്റ്മാൻ കുവൈത്തിലെത്തി. സൗദി, യു.എ.ഇ, ഇൗജിപ്ത്, ബഹ്റൈൻ എന്നീ അറബ് രാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ മുന്നോട്ടുവെച്ച നിബന്ധനകൾ ഖത്തർ തള്ളിയ പശ്ചാത്തലത്തിൽ നയതന്ത്ര പരിഹാരശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോവാനാണ് യു.എൻ പ്രതിനിധി കുവൈത്തിലെത്തിയത്.
യു.എ.ഇയിൽനിന്നാണ് അദ്ദേഹം വരുന്നത്. കുവൈത്തിലെ ചർച്ചകൾക്ക് ശേഷം അദ്ദേഹം ഖത്തറിലേക്ക് തിരിക്കും. കുവൈത്തിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രശ്നപരിഹാര ശ്രമങ്ങളെ പിന്തുണച്ച യു.എൻ, ആവശ്യമെങ്കിൽ മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.