അഗ്നിരക്ഷ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ
കുവൈത്ത് സിറ്റി: മാൻഹോളിൽ വീണ രണ്ട് തൊഴിലാളികളെ കുവൈത്ത് ഫയർഫോഴ്സ് രക്ഷപ്പെടുത്തി. സബാഹ് അൽഅഹ്മദ് മറൈൻ ഏരിയയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് പ്രദേശത്തെ ഒരു മാൻഹോളിൽ രണ്ട് തൊഴിലാളികൾ വീണത്.
ഖൈറാൻ, സെർച്ച് ആൻഡ് റെസ്ക്യൂ, ഷദാദിയ ഹസാർഡസ് മെറ്റീരിയൽസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. വൈകാതെ തൊഴിലാളികളെ രക്ഷപ്പെടുത്തി മെഡിക്കൽ എമർജൻസി സർവീസുകൾക്ക് കൈമാറിയതായി ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.