തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: സൗദിയിൽനിന്ന്​ എത്തിയ മലയാളി ഡ്രൈവർ കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം തോന്നക്കൽ സ്വദേശി അനിൽ കുമാർ (50) ആണ്​ മരിച്ചത്​. ഭാര്യ: മനില. മക്കൾ: ആനന്ദ്, ആദർശ്. അഞ്ചുവർഷമായി സൗദിയിലെ അൽ ജുവൈൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. 

സൗദിയിൽ നിന്ന് ട്രൈലറുമായി കുവൈത്തിൽ എത്തിയ ശേഷം വാഹനത്തിൽ തന്നെ കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൗദിയിൽനിന്ന് എത്തിയ മറ്റൊരു ജീവനക്കാരൻ കൂടെ ഉണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ കെ.കെ.എം.എ മാഗ്​നറ്റ്​ നേതൃത്വം നൽകുന്നു.

Tags:    
News Summary - Trivandrum Man Death at Kuwait-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.