Representational Image
കുവൈത്ത് സിറ്റി: ആഘോഷപരിപാടികൾ നിർത്തിവെക്കണമെന്ന കുവൈത്ത് ഗവൺമെന്റിന്റെ പ്രത്യേക അറിയിപ്പ് പ്രകാരം തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്) വെള്ളിയാഴ്ച നടത്താനിരുന്ന ‘ഓണം-ഈദ് സംഗമം മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കുവൈത്ത് സിറ്റി: നായർ സർവിസ് സൊസൈറ്റി കുവൈത്ത് വെള്ളിയാഴ്ച നടത്തുമെന്ന് അറിയിച്ച ഓണാഘോഷ പരിപാടിയും മാറ്റിവെച്ചു. ‘ആവണിപ്പുലരി-2023’ എന്ന പേരില്‍ ഖൈത്താന്‍ കാർമൽ സ്കൂളിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. മറ്റു സംഘടനകളും ആഘോഷ പരിപാടികൾ മാറ്റിവെക്കുന്നതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.