കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് ഭക്ഷണമോ മാലിന്യമോ വലിച്ചെറിയുന്നത് ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നിയമവിരുദ്ധവും പിഴ ഈടാക്കാവുന്ന കുറ്റകൃത്യവുമാണ്. പിടിയിലാകുന്നവരിൽ നിന്ന് 500 ദീനാർ വരെ പിഴ ചുമത്തുമെന്നും പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി. പക്ഷികളെയും പൂച്ചകളെയും പൊതുസ്ഥലങ്ങളിൽ ഭക്ഷണം എറിഞ്ഞ് കൊടുത്ത് തീറ്റിക്കുന്നതും നിയമലംഘനമായി കണക്കാക്കും.
മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുന്നതിനായി പൊതുസ്ഥലങ്ങളിൽ ഭക്ഷണം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. മാലിന്യങ്ങൾ അതിനായുള്ള സംവിധാനങ്ങളിൽ നിക്ഷേപിക്കണം. ഭക്ഷണം പൊതുയിടങ്ങളിൽ തള്ളുന്നത് നിയമലംഘനം മാത്രമല്ല, പൊതു ശുചിത്വം, സമൂഹാരോഗ്യം, പരിസ്ഥിതി എന്നിവയെയും പ്രതികൂലമായി ബാധിക്കുമെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. പൊതു ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ എല്ലാവരും നിയമം പാലിക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.