സ്​നേഹം പോലെ നജാഹ്​ ഇൗ മണ്ണിൽ അലിഞ്ഞുചേരും

കുവൈത്ത്​ സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം വിളക്കിച്ചേർക്കുന്ന കണ്ണികളിൽ ഏറ്റവും പ്രധാനപ്പെട്ടത്​ ഇൗ രാജ്യത്ത്​ ജോലിയെടുക്കുന്ന ഇന്ത്യക്കാർ തന്നെയാണ്​. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ്​ ഇന്ത്യക്കാർ. അന്നംതരുന്ന ഇൗ നാടിനോടുള്ള മുഹബ്ബത്ത്​ നമ്മൾ പലരൂപത്തിൽ പ്രകടിപ്പിക്കാറുണ്ട്​. അതിലൊന്നാണ്​ ഇതോടൊപ്പമുള്ള ചിത്രം. കുവൈത്ത്​ ദേശീയ ദിനാഘോഷ വേളയിൽ ഇത്​ ശ്രദ്ധ നേടാറുണ്ട്​. കുവൈത്തിൽ ജോലിയെടുക്കുന്ന മുഴുവൻ ഇന്ത്യക്കാർക്കും വേണ്ടി ഇൗ രാജ്യത്തോടുള്ള സ്​നേഹം പ്രകടിപ്പിക്കുന്ന സ്​റ്റിക്കർ ആണ്​ കാറിൽ പതിപ്പിച്ചിരിക്കുന്നത്​. WE LOVE എന്ന്​ നെറ്റിൽ പതിപ്പിച്ച കാർ കുവൈത്തികളുടെ മനം കുളിർപ്പിച്ചു. ഇന്ത്യയുടെയും കുവൈത്തി​െൻറയും ദേശീയ പതാകകൾ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ഗൾഫ്​ മാധ്യമത്തിലും കുവൈത്തിലെ അറബി, ഇംഗ്ലീഷ്​ മാധ്യമങ്ങളിലും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വന്നിട്ടുണ്ട്​. കാറുടമ നജാഹ്​ അറയ്​ക്കൽ (43) തൃശൂർ കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി. കഴിഞ്ഞ ദിവസം മുബാറക്​ ആശുപത്രിയിൽ കോവിഡ്​ ചികിത്സയിലിരിക്കെ നിര്യാതനായി. കോവിഡ്​ പ്രോ​േട്ടാകോൾ അനുസരിച്ച്​ സുലൈബീകാത്ത്​ ഖബർസ്ഥാനിൽ ഖബറടക്കി. സ്​നേഹം പോലെ ഇനിയദ്ദേഹത്തി​െൻറ ഭൗതിക ശരീരം ഇൗ മണ്ണിൽ അലിഞ്ഞുചേരും. 20 വർഷം മുമ്പ്​ റെഡ്​ ടാഗ്​ കമ്പനി ​െഎ.ടി മാനേജറായി ദുബൈയിൽനിന്ന്​ വന്നതാണ്​ കുവൈത്തിലേക്ക്​. അവസാനകാലത്ത്​ ​െഎ സപ്ലൈ എന്ന പ്രിൻറിങ്​ മെറ്റീരിയൽസ്​ കമ്പനി സ്വന്തമായി നടത്തുകയായിരുന്നു. ഹവല്ലിയിലായിരുന്നു താമസം. ഭാര്യ: സജ്​ന നജാഹ്​. മക്കൾ: റയാൻ (സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്​കൂൾ, കെ.​െഎ.ജി മദ്​റസ വിദ്യാർഥി), ആയിഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.