സി.കെ. ഷബീർ, എം.പി. നബീൽ, എം. നബീൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന തൃക്കരിപ്പൂർ വടക്കേകോവ്വൽ മഹല്ല് നിവാസി കൂട്ടായ്മയുടെ പ്രഥമ കമ്മിറ്റി നിലവിൽ വന്നു. ഫഹാഹീൽ, സൂഖ് സബ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കെ. ബഷീർ അധ്യക്ഷത വഹിച്ചു.ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ വടക്കേകോവ്വൽ ജുമാമസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.എം.എച്ച് അബൂബക്കർ നാട്ടിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം.പി. നബീൽ സ്വാഗതവും എം. നബീൽ നന്ദിയും പറഞ്ഞു. മുതിർന്ന നേതാക്കളായ കെ ബഷീർ, റഷീദ് സംസം തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: സി.കെ ഷബീർ (പ്രസിഡന്റ്), എം.പി. നബീൽ (ജനറൽ സെക്രട്ടറി), എം. നബീൽ (ട്രഷറർ), യു.പി. ഫിറോസ്, എ.ജി. ഷബീർ (വൈസ് പ്രസി), എം. മഹറൂഫ്, മുഹ്സിൻ (ജോ. സെക്ര), സംസം റഷീദ്, കെ. ബഷീർ, എ.ജി. ജാഫർ, നാഫിഹ് ഗസാലി, യു.പി. ഷംസുദ്ദീൻ, എം. ഹാരിസ്, കെ. ജാഫർ, എം.ടി.പി. ഫാരിസ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.