കുവൈത്ത് സിറ്റി: പ്രവാസി കൂട്ടായ്മയുടെ പിന്തുണയിൽ നാലര വർഷത്തിനുശേഷം തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു. നാട്ടിൽ പോകാൻ പണമില്ലാതെ പ്രയാസപ്പെട്ട 53കാരിക്ക് സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ടിക്കറ്റ് എടുത്തുനൽകിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. വീട്ടുജോലിയിൽനിന്ന് കിട്ടുന്നതെല്ലാം നാട്ടിലേക്ക് അയക്കുന്നതിനാൽ ഇവരുടെ കൈയിൽ ഒന്നും ബാക്കിയുണ്ടാകില്ല.
അങ്ങനെ നാലര വർഷം കുവൈത്തിൽ കഴിഞ്ഞു. മകൾ അസുഖബാധിതയായതിനാൽ കാണാനും നേരിട്ട് ആശ്വസിപ്പിക്കാനും കൊതിച്ച് കാത്തിരുന്നിട്ടും വർഷങ്ങളായി. ടിക്കറ്റിന്റെ തുക ഓർക്കുമ്പോൾ യാത്ര നീട്ടിവെക്കും. അങ്ങനെ ദിവസങ്ങൾ പോയി.
ഈ പ്രയാസം തിരിച്ചറിഞ്ഞ സ്പന്ദനം കുവൈത്ത് വിഷയം ഏറ്റെടുക്കുകയായിരുന്നു. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും നൽകി. അസോസിയേഷൻ ഭാരവാഹികളായ ബിജു ഭവൻസ്, സംഗീത, ഷാജി, മിനി എന്നിവരും മറ്റ് അംഗങ്ങളും ഇവരെ നേരിട്ട് സന്ദർശിച്ച് ടിക്കറ്റ് കൈമാറി.
ഈ മാസം 24ന് അവർ നാട്ടിലേക്ക് തിരിക്കും. 18 വർഷത്തോളമായി പ്രവാസിയായ ഇവർ നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. കുവൈത്തിൽ വീട്ടുജോലികൾ ചെയ്തുവരുകയായിരുന്നു. ചെറിയ വരുമാനമാണ് ഇതിൽനിന്ന് ലഭിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.