ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ‘കിഴക്കിന്റെ വെനീസ് ഉത്സവ്’ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ‘കിഴക്കിന്റെ വെനീസ് ഉത്സവ്’ സിനിമ നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കർ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ആസ്പയർ ഇന്ത്യൻ സ്കൂളിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
ചെയർമാൻ രാജീവ് നടുവിലെമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, സുരേഷ് വരിക്കോലിൽ, ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ.ഒ മാത്യൂസ് വർഗീസ്, ഷിബു പോൾ, ഹിതായത്തുല്ല, മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ ഹർഷൽ പട്ടണം, മാത്യു ചെന്നിത്തല, ലിസൻ ബാബു, അനിൽ വള്ളികുന്നം, കുട കൺവീനർ മാർട്ടിൻ മാത്യു എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു.സുവനീർ രഞ്ജി പണിക്കർ കൺവീനർമാരായ ലിബു പായിപ്പാടനും രാഹുൽ ദേവിനും നൽകി പ്രകാശനം ചെയ്തു. ഉപരിപഠനത്തിനായി നാട്ടിലേക്ക് യാത്രയാകുന്ന വിദ്യാർഥികൾക്ക് രഞ്ജി പണിക്കർ മെമന്റോ കൈമാറി. നറുക്കെടുപ്പ് വിജയികളെയും പ്രഖ്യാപിച്ചു. ശ്രീരാഗ് ഭരതൻ, സോണിയ ആമോദ്, അനൂപ് കോവളം, ആദർശ് ചിറ്റാർ, ജയദേവ് കലവൂർ എന്നിവരുടെ ഗാനമേളയും കലാപ്രകടനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.