കുവൈത്ത് സിറ്റി: സർക്കാർ ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ സഹൽ ആപ്ലിക്കേഷനിൽ രണ്ടുസേവനങ്ങൾകൂടി ഉൾപ്പെടുത്തി.
സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. രാജ്യത്ത് സ്ഥിരതാമസക്കാരായ വിദേശികൾക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ സിവിൽ ഐ.ഡി വകുപ്പുമായി ലിങ്ക് ചെയ്യാൻ സഹൽ ആപ് വഴി സാധിക്കും. ഫോൺ നമ്പർ മാറുമ്പോൾ അപ്ഡേറ്റ് ചെയ്യാനും ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.