പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബാലചന്ദ്രനും കുടുംബത്തിനും മലപ്പുറം അസോസിയേഷൻ യാത്രയയപ്പ് നൽകിയപ്പോൾ
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ജില്ല അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗവും കുവൈത്തിലെ കല, സാഹിത്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബാലചന്ദ്രൻ ഭഗവതിപ്പറമ്പിലിനും മാക് വനിതവേദി അംഗവും അദ്ദേഹത്തിെൻറ ഭാര്യയുമായ പങ്കജവല്ലിക്കും സംഘടന യാത്രയയപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ വിപുലമായ യാത്രയയപ്പ് നടത്താൻ സാധിക്കാത്തതിനാൽ സൂം യോഗം വഴിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡൻറ് വാസുദേവൻ മമ്പാടിെൻറ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി, സെക്രട്ടറി അനീഷ് കാരാട്ട്, ജോയൻറ് സെക്രട്ടറി അഡ്വ. ജംഷാദ്, ജോയൻറ് ട്രഷറർ സുനീർ കളിപ്പാടൻ എന്നിവർ നേരിട്ട് കണ്ട് സംഘടനയുടെ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.