കെ.കെ.എം.എ ഒരുക്കിയ ‘ആയിഷയോടൊത്തു പ്രതിഭാസംഗമം’ പരിപാടിയിൽ ഡോ. സംഗീത് ഇബ്രാഹിം സംസാരിക്കുന്നു

വിജയത്തെ പരിശ്രമശാലികൾ തേടിപിടിക്കുന്നത് –ഡോ. സംഗീത് ഇബ്രാഹിം

കുവൈത്ത്‌ സിറ്റി: വിജയിക്കാനുള്ള ജന്മസിദ്ധിയുമായി ഈ ലോകത്തു ആരും പിറക്കുന്നില്ലെന്നും തീക്ഷ്ണമായ ആഗ്രഹവും പിന്തിരിയാത്ത മനസ്സുമായി ലക്ഷ്യമെത്തുംവരെ പൊരുതുന്നവർ വിജയം പിടിച്ചെടുക്കുകയാണെന്നും വിദ്യാഭാസ തൊഴിൽ മാർഗനിർദേശകനും പരിശീലകനും ഫസ്​റ്റ്​ അബൂദബി ബാങ്ക് വൈസ് പ്രസിഡൻറുമായ ഡോ. സംഗീത് ഇബ്രാഹിം പറഞ്ഞു.കെ.കെ.എം.എ ഓൺലൈനിൽ സംഘടിപ്പിച്ച 'ആയിഷയോടൊപ്പം പ്രതിഭാസംഗമം' പരിപാടിയിൽ അനുമോദന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മക്കളെയും വിദ്യാർഥികളെയും വെറുതേ ബ്രില്ലിയൻറ്, ജീനിയസ് എന്നിങ്ങനെ വിശേഷിപ്പിച്ച്​ രക്ഷിതാക്കളും ടീച്ചർമാരും അവരെ മിഥ്യാലോകത്ത്​ കൊണ്ടുപോകരുത്.പകരം ലക്ഷ്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നവരായി അവരെ ഒരുക്കിയെടുക്കണമെന്ന്​ ഡോ. സംഗീത് വ്യക്തമാക്കി. കെ.കെ.എം.എ വിദ്യാഭാസ അവാർഡുകൾ നേടിയ നൂറിലേറെ മിടുക്കർ മെഡിക്കൽ എൻട്രൻസിൽ ഉന്നത വിജയം നേടിയ ആയിഷയുമായി സംവദിച്ച്​ പഠനരീതികളും വിജയവഴികളും ചോദിച്ചറിഞ്ഞു.

കെ.കെ.എം.എ മുഖ്യ രക്ഷാധികാരിയും ആയിഷയുടെ ഉപ്പൂപ്പയുമായ കെ. സിദ്ദീഖ്, രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ, വൈസ് ചെയർമാൻ അബ്​ദുൽ ഫത്താഹ്‌ തയ്യിൽ, പ്രസിഡൻറ്​ എ.പി. അബ്​ദുൽസലാം, പി.എം.ടി അംഗങ്ങളായ പി.കെ. അക്‌ബർ സിദ്ദീഖ്, അലി മാത്ര, ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, ട്രഷറർ സി. ഫിറോസ് എന്നിവർ സംസാരിച്ചു.ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​സി. ഗ​ഫൂ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.