പ്രദർശനം നോക്കിക്കാണുന്നവർ

ചരിത്രത്തിലേക്ക് വാതിൽ തുറന്ന് പ്രദർശനം

കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശത്തിലും യുദ്ധത്തിലും ജീവൻ നഷ്ടമായ കുവൈത്തികളുടെ സ്മരണ പുതുക്കി പ്രദർശനം. രക്തസാക്ഷി ഓഫീസ് അവന്യൂസ് മാളിൽ ആരംഭിച്ച പ്രദർശനത്തിൽ രക്തസാക്ഷികളുടെ ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

രക്തസാക്ഷികളെ അനുസ്മരിക്കാനും അവരുടെ ത്യാഗങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് മനസ്സിലാക്കാനുമായാണ് പ്രദർശനം സംഘടിപ്പിച്ചതെന്ന് രക്തസാക്ഷി ഓഫീസ് ഡയറക്ടർ ജനറൽ സലാഹ് അൽ ഔഫാൻ പറഞ്ഞു. മാതൃരാജ്യത്തിനായി രക്തസാക്ഷികളായവരുടെ ത്യാഗത്തെ അനുസ്മരിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണ്.

ഈ വീരന്മാരുടെ ത്യാഗത്തെക്കുറിച്ച് പഠിക്കാൻ പ്രദർശനം സന്ദർശിക്കാൻ അദ്ദേഹം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. ഇറാഖ് അധിനിവേശ വേളയിൽ കുവൈത്ത് സ്ത്രീകളുടെ പങ്കും അവരുടെ ത്യാഗങ്ങളും വലുതാണെന്നും അദ്ദേഹം പറഞ്ഞു. 92 സ്ത്രീ രക്തസാക്ഷികളുടെ പേരുകൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

അവന്യൂസ് മാളിൽ നടക്കുന്ന പ്രദർശനം ശനിയാഴ്ച വരെ തുടരും. കുവൈത്തിൽ നിന്നും മറ്റ് 14 രാജ്യങ്ങളിൽ നിന്നുമുള്ള 1,317 രക്തസാക്ഷികളുടെ ചിത്രങ്ങളും പേരുകളും ഉൾക്കൊള്ളുന്ന മറ്റൊരു പ്രദർശനം മാൾ 360 ലും നടക്കുന്നുണ്ട്. നേരത്തേ ഷഹീദ് പാർക്ക്, വിമാനത്താവളം,അസിമ, അൽ കൂത്ത്, അൽ ഹംറ, അൽ ഖൈറാൻ കോംപ്ലക്സുകളിലും മാളുകളിലും രക്തസാക്ഷി ഓഫീസ് പ്രദർശനങ്ങൾ നടത്തിയിരുന്നു.

Tags:    
News Summary - The exhibition opens the door to history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.