റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച്​ കെ.​െ​എ.​ജി കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ‘വെ​ള്ളി​വെ​ളി​ച്ചം’ ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി

വെ​ള്ളി​വെ​ളി​ച്ചം ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​സ്‌​ലാ​മി​ക വി​ഷ​യ​ങ്ങ​ളി​ൽ വ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്​ 'വെ​ള്ളി​വെ​ളി​ച്ചം' ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.മു​ൻ​കൂ​ട്ടി ല​ഭി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​യി​ൽ ഫൈ​സ​ൽ മ​ഞ്ചേ​രി, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, അ​നീ​സ് അ​ബ്‌​ദു​ൽ സ​ലാം എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ൽ മ​റു​പ​ടി ന​ൽ​കി.

ക​ർ​മ​ങ്ങ​ളു​ടെ ഉ​ദ്ദേ​ശ്യം, സ​ക്കാ​ത്ത്, രാ​ത്രി ന​മ​സ്‌​കാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് പ​ണ്ഡി​ത​ൻ​മാ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. ഓ​ൺ​ലൈ​നി​ൽ കെ.​ഐ.​ജി യു​ട്യൂ​ബ് ചാ​ന​ലി​ൽ സം​ഘ​ടി​പ്പി​ച്ച ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യി​ൽ നി​യാ​സ് ഇ​സ്‌​ലാ​ഹി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. വെ​ള്ളി​വെ​ളി​ച്ച​ത്തി​െൻറ ആ​ദ്യ എ​പ്പി​സോ​ഡാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. റ​മ​ദാ​നി​ലെ എ​ല്ലാ വെ​ള്ളി​യാ​ഴ്‌​ച​ക​ളി​ലും എ​ന്ന കെ.​ഐ.​ജി യു​ട്യൂ​ബ് ചാ​ന​ലി​ൽ ഈ ​പ​രി​പാ​ടി ഉ​ച്ച​ക്ക് ഒ​ന്നി​ന്​ സം​പ്രേ​ക്ഷ​ണം തു​ട​രും. ജ​സീ​ൽ, അം​ജ​ദ് അ​ഹ്‌​മ​ദ്‌ എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.