കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് 17ാം വാർഷികാഘോഷം കാസർകോട് ഉത്സവ് ഇന്ത്യൻ അംബാസഡർ
സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് 17ാം വാർഷികാഘോഷം കാസർകോട് ഉത്സവ് 2021 ഓൺലൈനിലൂടെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. മഹാമാരിയുടെ കാലം പതുക്കെ ഒഴിഞ്ഞ് കുവൈത്ത് സാധാരണ ജീവിതത്തിലേക്ക് അടുക്കുകയാണെന്നും ഈ അവസരത്തിൽ ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി കുവൈത്ത് സർക്കാറുമായും സംഘടനകളുമായും ചേർന്ന് ധാരാളം പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഇ.എ പ്രസിഡൻറ് പി.എ. നാസർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, വൈസ് ചെയർമാൻ അഷ്റഫ് അയൂർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, സ്പോൺസർമാരായ ബദർ അൽ സമ പ്രതിനിധി അബ്ദുൽ റസാഖ്, ലുലു എക്സ്ചേഞ്ച് പ്രതിനിധി ശഫാസ് അഹ്മദ്, അരീജ് അൽ ഹുദ പ്രതിനിധി നിസാർ മയ്യളം, അഡ്വൈസർ ബോർഡ് അംഗങ്ങളായ സലാം കളനാട്, രാമകൃഷ്ണൻ കള്ളാർ, ഹമീദ് മധൂർ, വൈസ് പ്രസിഡൻറ് നാസർ ചുള്ളിക്കര, പോഗ്രാം ജോൺ കൺവീനർ ഹനീഫ് പാലായി തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുല്ല കടവത്ത് സ്വാഗതവും ചീഫ് കോഓഡിനേറ്റർ അസീസ് തളങ്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.