കുവൈത്ത് സിറ്റി: സ്പാനിഷ് ടെന്നിസ് സൂപ്പർതാരം റഫാൽ നദാൽ ഫെബ്രുവരി അഞ്ചിന് കുവൈ ത്തിൽ സൗഹൃദ മത്സരം കളിക്കും.
മുൻ ലോക മൂന്നാം നമ്പർതാരം ഡേവിഡ് ഫെററുമായാണ് അദ്ദ േഹം കളിക്കുക. റഫാൽ നദാൽ അക്കാദമിയുടെ കീഴിൽ പശ്ചിമേഷ്യയിലെ ആദ്യ ടെന്നിസ് അക്കാദമ ി കുവൈത്തിൽ ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചാണ് സൗഹൃദ മത്സരം.
ഫിഫ്ത് റിങ് റോഡിൽ 360 മാളിന് അനുബന്ധമായുള്ള ശൈഖ് ജാബിർ അൽ അബ്ദുല്ല അസ്സബാഹ് അന്താരാഷ്ട്ര ടെന്നിസ് കോംപ്ലക്സിലാണ് അക്കാദമി പ്രവർത്തിക്കുക. 5000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയം, അഞ്ച് സബ് ടെന്നിസ് കോർട്ട്, എട്ട് ഒൗട്ട്ഡോർ ടെന്നിസ് കോർട്ട്, 1600 സീറ്റുകൾ ഉള്ള സെൻറർ കോർട്ട്, ഫിറ്റ്നസ് സെൻറർ എന്നിവയുൾക്കൊള്ളുന്നതാണ് അക്കാദമി.
വിദേശ സന്ദർശകർക്കായി പഞ്ച നക്ഷത്ര ഹോട്ടലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ടെന്നിസ് കോംപ്ലക്സുകളിൽ ഒന്നാണ് കുവൈത്തിൽ ഒരുങ്ങുന്നത്. കുവൈത്ത് ടെന്നിസ് ഫെഡറേഷൻ ആസ്ഥാന മന്ദിരം ഉൾപ്പെടെ 263,430 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ടെന്നിസ് സമുച്ചയം
ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.