കുവൈത്ത് സിറ്റി: സുരക്ഷ ലംഘനങ്ങളുണ്ടായിട്ടില്ലെന്നും പേയ്മെന്റ് വിവരങ്ങൾ ഉൾപ്പടെ ഉപഭോക്താക്കളുടെ മുഴുവൻ ഡാറ്റയും സുരക്ഷിതമാണെന്ന് കുവൈത്തിലെ പ്രമുഖ ഡെലിവറി പ്ലാറ്റ്ഫോമായ തലബാത്ത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾക്കുപിന്നാലെയാണ് തലബാത്ത് പ്രതികരണം. സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നത്.
ഉപഭോക്താക്കൾക്കളുടെ എല്ലാ ഡാറ്റയും സുരക്ഷിതമായി തുടരുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. സാങ്കേതിക പ്രശ്നം മാത്രമാണുണ്ടായിരുന്നത്. അത് വേഗത്തിൽ പരിഹരിച്ചു.
കൂടാതെ പേയ്മെന്റിന്റെയോ വ്യക്തിഗത വിവരങ്ങളുടെയോ കാര്യത്തിൽ ഒരു വീഴ്ചയും ഉണ്ടായില്ലെന്നും കമ്പനി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.