കുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റ കേസ് സുപ്രീംകോടതി ഞായറാഴ്ച പരിഗണിക്കും. കസ്റ്റഡിയിലുള്ള പ്രതികളെ ജാമ്യത്തിൽ വിടുന്നതിനോട് കൂടിയാലോചന യോഗത്തിൽ ജഡ്ജിമാർ എതിർപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം അറിയിച്ചത്. മുൻ പാർലമെൻറ് അംഗങ്ങളും സിറ്റിങ് എം.പിമാരുമടക്കം പ്രതികളായ കേസാണ് പാർലമെൻറ് കൈയേറ്റം. ഡോ. വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ജയിലിൽ കസ്റ്റഡിലുള്ളത്. കേസ് പരിഗണിച്ച കീഴ്ക്കോടതി മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കി വിധി പ്രസ്താവിച്ചു. എന്നാൽ, സർക്കാറിെൻറ പരാതിയെ തുടർന്ന് കേസ് പരിഗണിച്ച അപ്പീൽ കോടതി പ്രതികൾക്ക് ഏഴുവർഷം വരെ തടവുവിധിക്കുകയായിരുന്നു. അപ്പീൽ കോടതി വിധിയുണ്ടായ ഉടൻ സിറ്റിങ് എം.പിമാരുൾപ്പെടെ ചിലർ സ്വയം കീഴടങ്ങി.
മറ്റു ചിലരെ അധികൃതർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതിനിടെ, സുപ്രീംകോടതിയുടെ അന്തിമവിധിവരുന്നതിനുമുമ്പ് പ്രതികളെ ജയിലിലടച്ച നടപടി കുവൈത്ത് രാഷ്ട്രയത്തിൽ വീണ്ടും വിവാദത്തിനിടയാക്കി. നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് പാർലമെൻറംഗം ഡോ. വലീദ് അൽ തബ്തബാഇയുൾപ്പെടെ പ്രതികൾ കഴിഞ്ഞദിവസം ജയിലിൽ വീണ്ടും നിരാഹരം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമവിധി കാത്തിരിക്കാതെ 70 ദിവസമായി തങ്ങളെ സെൻട്രൽ ജയിലിൽ തടവിലിട്ടിരിക്കുകയാണ്. നീതിനിഷേധത്തിന് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് തബ്തബാഇ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.