വ​നി​ത-​ശി​ശു മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മ​ന്ത്രി മാ​യി അ​ൽ​ബാ​ഗി​ൽ സം​സാ​രി​ക്കു​ന്നു

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന് ശ​ക്ത​മാ​യ പി​ന്തു​ണ -കുവൈത്ത് മ​ന്ത്രി

സിറ്റി: രാജ്യത്തിന്റെ ഭരണഘടന കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശക്തമായ പിന്തുണ നൽകുന്നതായി സാമൂഹികകാര്യ മന്ത്രി മായി അൽ ബാഗിൽ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ നിയമനിർമാണ- നിയമവ്യവസ്ഥ രൂപവത്കരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ലോക ശിശുദിനത്തോടനുബന്ധിച്ച് വനിത-ശിശു മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കാനുള്ള സർക്കാറിന്റെ ശ്രമമായാണ് യുനിസെഫിന്റെ റീജനൽ ഓഫിസ് കുവൈത്തിൽ ആരംഭിച്ചതെന്നും മന്ത്രി സൂചിപ്പിച്ചു.

കുട്ടികൾക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിചരണം നൽകാനുള്ള തന്റെ മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ് ഇത്തരം സംരംഭങ്ങളെന്ന് ചടങ്ങിൽ സംസാരിച്ച ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. യൂനിസെഫിന്റെ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക റീജനൽ ഡയറക്ടർ അദീൽ ഖോദോർ കുവൈത്തുമായുള്ള ഏജൻസിയുടെ ബന്ധം വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾ കുവൈത്തിന്റെ വികസന പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Strong support for protection of children's rights - Kuwait Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.