Posted On
date_range Updated On
date_range നിരോധിത സംഘടനയുമായി ബന്ധം സ്ഥാപിച്ചവർ പിടിയിൽ
കുവൈത്ത് സിറ്റി: നിരോധിത സംഘടനയുമായി ബന്ധപ്പെട്ട പൗരന്മാരെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവർ ഒരു സോഷ്യൽ നെറ്റ്വർക്കിങ് വെബ്സൈറ്റിൽ സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും സംഘടനയിൽ ചേരുന്നതിനായി വിദേശത്തേക്ക് പോകാൻ ശ്രമിക്കുകയും ചെയ്തതായും ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. നിയമനടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.