കുവൈത്ത് സിറ്റി: സംസ്ഥാന ബജറ്റുകളുടെ പരിശോധന ചൊവ്വാഴ്ച നടക്കും. കഴിഞ്ഞ ദിവസം ചേർന്ന സമ്മേളനത്തിൽ ഇക്കാര്യത്തിൽ ദേശീയ അസംബ്ലിയും സർക്കാറും തീരുമാനത്തിലെത്തി.ബജറ്റ് മേധാവിയും അന്തിമ അക്കൗണ്ട് കമ്മിറ്റിയുമായ ഡോ. അദേൽ അൽ ദാംഖിയും സർക്കാറും തമ്മിലുള്ള ചൊവ്വാഴ്ചത്തെ സെഷനിലാണ് ധാരണയിലെത്തിയത്.
ഇതുമായി ബന്ധപ്പെട്ട ബിൽ പിൻവലിക്കണമെന്ന് ദേശീയ അസംബ്ലികാര്യ സഹമന്ത്രിയും ഹൗസിങ് അഫയേഴ്‌സ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് സ്റ്റേറ്റ് മന്ത്രിയുമായ അമ്മാർ അൽ അജ്മിയും അഭ്യർഥിച്ചിരുന്നു.കുവൈത്ത് പൗരന്മാരുടെ അഭിവൃദ്ധിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അബ്ദുൽ വഹാബ് അൽ റുഷൈദ് അസംബ്ലിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.