സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് സംഘടിപ്പിച്ച പിക്നിക്
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് ഇടവക കബ്ദിൽ പിക്നിക് സംഘടിപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. പി.ജെ. സിബി ആരാധനക്ക് നേതൃത്വം നൽകി. കുരുവിള ചെറിയാൻ, ആശിഷ് മാത്യു, ജീസ് ജോർജ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി നിരവധി ഗെയിമുകൾ സംഘടിപ്പിച്ചു. വടം വലി മത്സരം ആവേശകരമായി. ഇടവക സെക്രട്ടറി റെജു ഡാനിയേൽ ജോൺ സ്വാഗതവും ഇടവക ട്രസ്റ്റി ബിജു സാമുവേൽ നന്ദിയും പറഞ്ഞു. മത്സര വിജയികൾക്ക് ഇടവക വികാരി റവ. പി.ജെ. സിബി സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.