സ്പെഷൽ ഒളിമ്പിക്സിൽ കുവൈത്ത് സംഘം
കുവൈത്ത് സിറ്റി: സ്പെഷൽ ഒളിമ്പിക്സ് ലോക ശൈത്യകാല ഗെയിംസിന് ഇറ്റലിയിൽ തുടക്കമായി. മാർച്ച് എട്ടു മുതൽ 15 വരെ നടക്കുന്ന 12-ാമത് സ്പെഷൽ ഒളിമ്പിക്സിൽ 100 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ പങ്കെടുക്കുന്നുണ്ട്.
ഒളിമ്പിക്സിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് മറിയം തിയാബ് (സ്കേറ്റിംഗ്), ഹാജർ അൽ റഷിദി, അബ്ദുല്ല അൽ അലി (സ്നോബോൾ റഷ്) എന്നീ മൂന്ന് അത്ലറ്റുകൾ പങ്കെടുക്കുന്നു. കുവൈത്ത് സ്പെഷൽ ഒളിമ്പിക്സിൽ പരിശീലകരായ ബിലാൽ ഹമ്മി, സൽമ അൽ ഒബൈദ് എന്നിവരുടെ കീഴിൽ യു.എ.ഇയിലും ഈജിപ്തിലും പരിശീലന ക്യാമ്പുകൾ പൂർത്തിയാക്കിയാണ് സംഘം ഇറ്റലിയിലെത്തിയത്.
ബുദ്ധിപരമായ വൈകല്യമുള്ള വ്യക്തികളെ സമൂഹവുമായി സംയോജിപ്പിക്കുക, അവരുടെ കഴിവുകൾ വികസിപ്പിക്കുക, മത്സര അന്തരീക്ഷം വളർത്തുക എന്നിവയാണ് സ്പെഷൽ ഒളിമ്പിക്സ് വേൾഡ് വിന്റർ ഗെയിംസിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.