Posted On
date_range Updated On
date_range ഗതാഗത സൂചന ബോർഡ് നിർമാണത്തിന് പ്രത്യേക കേന്ദ്രം
കുവൈത്ത് സിറ്റി: ഗതാഗത സൂചന ബോർഡ് നിർമാണത്തിനും അറ്റകുറ്റ പണികൾക്കുമായി ഫാക്ടറി സ്ഥാപിക്കാൻ നീക്കം. ഗതാഗത വകുപ്പ് ട്രാഫിക് സിഗ്നൽ ആക്ടിങ് ഡയറക്ടർ എൻജിനീയർ ജലാൽ അൽ ഇൻസി അറിയിച്ചതാണിത്. അഹ്മദി ഗവർണറേറ്റിലാണ് വൈകാതെ നിർദിഷ്ട കേന്ദ്രം നിർമിക്കുക.
രാജ്യത്തിെൻറ ആവശ്യമായ മുഴുവൻ ട്രാഫിക് സൈൻ ബോർഡുകളും ഇവിടെ നിർമിക്കും. ഇതുവഴി സർക്കാറിന് ചെലവുചുരുക്കാനും ലാഭം ഉണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ ഉപയോഗിക്കുന്ന തരം സിഗ്നലിന് പകരം ചെറിയ മിനി യൂറോപ്യൻ അലൂമിനിയം പ്ലേറ്റും സ്റ്റിക്കറും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈകാതെ രാജ്യത്തെ മുഴുവൻ സൂചന ബോർഡുകളും പുതിയ രീതിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.