1)സൗഹൃദവേദി ഫർവാനിയ ഏരിയ ‘സൗഹൃദ സംഗമ’ ത്തിൽ അൻവർ സഈദ് സംസാരിക്കുന്നു, 2) ‘സൗഹൃദ സംഗമം’ സദസ്സ്
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സൗഹൃദവേദി ഫർവാനിയ ഏരിയ സംഗമം നടത്തി. ഫർവാനിയ ദുവൈഹി പാലസിൽ ചേർന്ന സംഗമത്തിൽ അനീസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി വൈസ് പ്രസിഡന്റ് അൻവർ സഈദ് മുഖ്യാതിഥിയായി പങ്കെടുത്തു. ജാതി മത ഭേദമില്ലാതെ എല്ലാരും ഒരുമിച്ചിരിക്കുന്ന സംഗമങ്ങൾ ചരിത്രനിയോഗമാണ്, എല്ലാ മതങ്ങളും ആവശ്യപ്പെടുന്നതും അതുന്നെയാണ്.
അടിസ്ഥാനപരമായി മനുഷ്യൻ എന്ന മൂല്യം എല്ലാരും ഉയർത്തിപ്പിടിക്കുകയാണ് സമൂഹത്തിന്റെ ആവശ്യമെന്നും അൻവർ സഈദ് ഉണർത്തി. കെ.എം.ജവാദ്, റഫീഖ് പയ്യന്നൂർ, അബ്ദുൽ വാഹിദ്, ഷാനവാസ് തോപ്പിൽ എന്നിവർ സംഗമത്തിൽ നേതൃത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.