എസ്.എം.സി.എ കലോത്സവ ഫ്ലെയർ പ്രകാശനം
Posted On
date_range Updated On
date_range എസ്.എം.സി.എ കലോത്സവ ഫ്ലെയർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ (എസ്.എം.സി.എ) 27 മത് വാർഷിക കലോത്സവത്തിന്റെ ആദ്യ ഫ്ലെയർ പ്രകാശനം ചെയ്തു.
അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.എം.സി.എ പ്രസിഡന്റ് സാൻസിലാൽ ചക്യത്ത് ആർട്സ് കൺവീനർ ജിമ്മി ആന്റണി പാറോക്കാരനു നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര സ്വാഗതവും ആക്ടിങ് ട്രഷറർ കുര്യാക്കോസ് മുണ്ടിയാനിക്കൽ നന്ദിയും പറഞ്ഞു. അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ബോബി കയ്യാലപറമ്പിൽ, മീഡിയ കൺവീനർ അനൂപ് ആൻഡ്രൂസ്, അബ്ബാസിയ ആർട്സ് കോഓഡിനേറ്റർ പത്രോസ് ചെങ്ങരിയാടൻ എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ അഞ്ചു ഗ്രൂപ്പുകളിലായി 27 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.