സി​ൽ​വ​ർ സ്റ്റാ​ർ​സ് സ്പോ​ർ​ട്ടി​ങ് ക്ല​ബ് കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സി​ൽ​വ​ർ കി​ക്ക് ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ മാ​ക് കു​വൈ​ത്ത് ടീം

സിൽവർ കിക്ക് ഫുട്ബാൾ കിരീടം മാക് കുവൈത്തിന്

കു​വൈ​ത്ത് സി​റ്റി: സി​ൽ​വ​ർ സ്റ്റാ​ർ​സ് സ്പോ​ർ​ട്ടി​ങ് ക്ല​ബ് കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ ഓ​പ​ൺ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് 'സി​ൽ​വ​ർ കി​ക്ക് 2022'ൽ ​മാ​ക് കു​വൈ​ത്ത് ജേ​താ​ക്ക​ളാ​യി. ഫ​ഹാ​ഹീ​ൽ സൂ​ഖ് സ​ബാ​ഹ് ഗ്രൗ​ണ്ടി​ൽ ന​ട​ത്തി​യ 24 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ മാ​ക് കു​വൈ​ത്ത് എ​ഫ്.​സി മി​ഷ്രി​ഫി​നെ​തി​രെ മ​ൻ​സൂ​ർ നേ​ടി​യ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചാ​ണ് ജേ​താ​ക്ക​ളാ​യ​ത്.

ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ സി​ൽ​വ​ർ സ്റ്റാ​ർ​സി​നെ തോ​ൽ​പി​ച്ച് യ​ങ് ഷൂ​ട്ടേ​ഴ്സ് അ​ബ്ബാ​സി​യ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ക​ബീ​ർ (എ​ഫ്.​സി മി​ഷ്രി​ഫ്), ഡി​ഫ​ൻ​ഡ​ർ ക​ബീ​ർ (മാ​ക് കു​വൈ​ത്ത്), ഗോ​ൾ​കീ​പ്പ​ർ ഫ​ഹ​ദ് (എ​ഫ്.​സി മി​ഷ്രി​ഫ്), ടോ​പ് സ്കോ​റ​ർ ശു​ഹൂ​ദ് (യ​ങ് ഷൂ​ട്ടേ​ഴ്‌​സ്), ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് മ​ൻ​സൂ​ർ (മാ​ക് കു​വൈ​ത്ത്) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

സ​മ്മാ​ന​വി​ത​ര​ണ​ച​ട​ങ്ങി​ൽ സ്പോ​ൺ​സ​ർ​മാ​ർ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ്, സ​ഹീ​ർ ആ​ല​ക്ക​ൽ, ശം​സു​ദ്ദീ​ൻ അ​ട​ക്കാ​നി, പ്ര​ജീ​ഷ്, കെ​ഫാ​ക് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ജോ​ണി, വി.​എ​സ്. ന​ജീ​ബ്, ടി.​വി. സി​ദ്ദീ​ഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Silver kick football title for Mak Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.